വരാപ്പുഴ വരാഹ സന്നിധി ക്ഷേത്രം റോഡ്‌ ഉത്ഘാടനം ചെയ്തു

പറവൂർ MLA യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 23ലക്ഷം രൂപ അനുവദിച്ചു നിർമ്മിച്ച റോഡിന്റെ ഉത്ഘാടനം പ്രതിപക്ഷ നേതാവ് അഡ്വ :V D  സതീശൻ MLA നിർവഹിച്ചു.


190മീറ്റർ നീളവും 6.5മീറ്റർ വീതിയിലും നിർമ്മാണം പൂർത്തിയാക്കിയ റോഡിനു  ഭാവിയിൽ ഉണ്ടായേക്കാവുന്ന വെള്ളക്കെട്ടുകൂടി പരിഗണിച്ചു ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹായത്തോടെ drainage സംവിധാനവും കൂടി ഒരുക്കിയിട്ടുണ്ട്.


വരാപ്പുഴഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ T.P. പോളി സ്വാഗതം ആശംസി ച്ചു. വൈസ് പ്രസിഡന്റ് ജോൺസൺ പുനത്തിൽ, ബ്ലോക്ക്‌ മെമ്പർ റാണി മത്തായി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിജു ചുള്ളികാട്, ജാൻസി ടോമി, അമ്പിളി സജീവൻ മെമ്പർ മാരായ ബെർലിൻ പാവനത്തറ,സ്വരൂപ് N. S, ലിജു M. P, സുസ്മിത സുനിൽ, മിനി ബോബൻ, ക്ഷേത്ര ഭാരവാഹികളായ രൂപേഷ് മല്ലൻ, മനോജ്‌ പൈ, മഞ്ജു നാഥ്‌ ഭട്ട്, വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജൻ ചക്യ ത്ത്, മുൻ പ്രസിഡന്റ് മാരായ   K. A ആന്റണി, മേഴ്‌സി ജോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.